മുഹറഖിൽ രാത്രി വൈകി കടകൾ തുറക്കുന്നതിനെതിരെ നിർദേശവുമായി മുനിസിപ്പൽ കൗൺസിൽ

മുഹറഖ് മുനിസിപ്പാലിറ്റിയിൽ താമസ പ്രദേശങ്ങളിൽ രാത്രി വൈകി കടകൾ തുറക്കുന്നതിനെതിരെ മുനിസിപ്പൽ കൗൺസിൽ രംഗത്ത്. താമസക്കാരുടെ സമാധാനാന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നിർദേശം കൗൺസിൽ വ്യവസായ, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ജനങ്ങൾ പരാതി അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്നും ക്രമസമാധാനം പുലർത്താൻ ജനങ്ങൾക്കായി പ്രവർത്തിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും കൗൺസിൽ ചെയർമാൻ പറഞ്ഞു. നിർദേശം നിലവിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിക്കായി നൽകിയിരിക്കുകയാണ്.
ോ്ാൗൈ്േ്ിേ