പ്രതിഭ സോക്കർ കപ്പ് സീസൺ 3 സംഘാടക സമിതി രൂപീകരിച്ചു.


പ്രതിഭ സോക്കർ കപ്പ് സീസൺ 3 സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ  സെൻ്ററിലെ പെരിയാർ ഹാളിൽ നടന്ന രൂപീകരണ യോഗം പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കേന്ദ്ര കായികവേദി ജോയിന്റ് കൺവീനർ  ഷർമിള സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. പ്രതിഭ പ്രസിഡൻ്റ്  ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കായിവേദിയുടെ ചുമതലയുള്ള കേന്ദ്ര കമ്മറ്റി അംഗം ഗീരിഷ് മോഹനൻ സ്വാഗതം ആശംസിക്കുകയും കേന്ദ്ര കമ്മിറ്റി അംഗം റാഫി കല്ലിങ്കൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 

സംഘാടക സമിതി ചെയർ പേഴ്സണായി  രാജേഷ് ആറ്റടപ്പ, ജനറൽ കൺവീനറായി നൗഷാദ് പൂനൂർ, ജോയിന്റ് കൺവീനർമാർമാരായി ശ്രീരാജ് കാന്തലോട്ട്, അഫീഫ് , സാമ്പത്തിക കൺവീനറായി മഹേഷ് യോഗീദാസൻ തുടങ്ങിയവരെയും തെരഞ്ഞെടുത്തു. ബഹ്‌റൈൻ കെഎഫ്എയുമായി കൂടി ചേർന്ന്  16 അംഗ ടീമുകൾ പങ്കെടുക്കുന്ന  പ്രതിഭ സോക്കർ കപ്പ് സീസൺ 3  ടൂർണമെന്റ്  സിഞ്ച്  അൽ അഹ്ലി ക്ലബ് ഗ്രൗണ്ടിൽ വച്ച് മെയ് 15 മുതൽ 23 വരെയാണ് നടക്കുന്നത്. 

article-image

wstgredrfdfrdesdse

You might also like

Most Viewed