ഇന്ത്യൻ സ്‌കൂൾ ആലേഖ് ചിത്രകലാ മത്സരത്തിൽ 2,500 വിദ്യാർത്ഥികൾ പങ്കെടുത്തു


ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച ആലേഖ് ചിത്രകലാ മത്സരത്തിൽ 2,500 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.നാല് പ്രായ വിഭാഗങ്ങളിലായി നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവരുടെ സർഗ്ഗാത്മകത മാറ്റുരച്ചു. 5 മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾ നാല് വിഭാഗങ്ങളിലായാണ് മത്സരിച്ചത്. ദൃശ്യ, വർണ്ണ, സൃഷ്ടി,പ്രജ്ഞ എന്നീ വിഭാഗങ്ങളിൽ നിന്നും 15 പേരെ വെച്ചാണ് വിജയികളായി തെര‍ഞ്ഞെടുക്കപ്പെട്ടത്.

സമാപന ചടങ്ങിൽ ക്യാഷ് അവാർഡുകൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങൾ മുഖ്യാതിഥികളായ ജയദീപ് ഭരത്ജി, മാധുരി പ്രകാശ് എന്നിവർ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, പരിപാടിയുടെ ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

article-image

ascasas

article-image

cscssacd

article-image

asass

article-image

vxcdfdsdsza

You might also like

Most Viewed