തൊഴിലാളി ദിനത്തിൽ തൊഴിലാളികൾക്ക് സിനിമ പ്രദർശനമൊരുക്കി ഐ.സി.ആർ.എഫ്


അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ വിവിധ മേഖലകളിൽനിന്നുള്ള ഏകദേശം 250 തൊഴിലാളികൾക്ക് ഒരു സിനിമ കാണാനുള്ള അവസരം ഒരുക്കുന്നു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയോടെയും ലുലു കെയേഴ്‌സ്, എപ്പിക്‌സ് സിനിമ, ഡാന മാൾ, ദ ഡൊമെയ്ൻ ഹോട്ടൽ എന്നിവരുമായി സഹകരിച്ചുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

മേയ് ഒന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഡാന മാളിളെ എപ്പിക്‌സ് സിനിമാസിൽ വെച്ചാണ് സിനിമ പ്രദർശനം നടക്കുന്നത്. പ്രവേശനം തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 32225044 അല്ലെങ്കിൽ 39653007 എന്ന നമ്പറിൽ ബന്ധപ്പെടുക.

article-image

cdxzcxcx

You might also like

Most Viewed