ആ​രോ​ഗ്യ, സു​ര​ക്ഷ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം


രാജ്യത്തെ തൊഴിലാളി താമസസ്ഥലങ്ങളിൽ ആരോഗ്യ, സുരക്ഷ  പരിശോധന ശക്തമാക്കി ആരോഗ്യ മന്ത്രാലയം. ഗവൺമെന്റ് നിഷ്കർഷിക്കുന്ന നിർദിഷ്ട  മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്ന ല‍ക്ഷ്യത്തോടെയാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. പരിശോധനയുടെ ഭാഗമായി തൊഴിലാളികളിലും തൊഴിലുടമകളിലും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ലഘു പുസ്തകങ്ങളും വിതരണം ചെയ്യുന്നുണ്ട്. തൊഴിലാളികളുടെ മുറികളിൽ എട്ടിൽ കൂടുതൽ ആളുകൾ പാടില്ലെന്നും ആവശ്യത്തിനുള്ള സ്ഥല സൗകര്യം വേണമെന്നുമുള്ള മാനദണ്ഡങ്ങൾ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എളുപ്പത്തിൽ എത്തിപ്പെടാനുള്ള സ്ഥലങ്ങളിൽ  പ്രഥമശുശ്രൂഷാ സാമഗ്രികളും അഗ്നിശമന ഉപകരണങ്ങൾ പോലുള്ള സുരക്ഷാ ഉപകരണങ്ങളും ലഭ്യമാണെന്നും പരിശോധകർ ഉറപ്പാക്കുന്നുണ്ട്.  സുരക്ഷ ഉറപ്പാക്കാൻ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും പൗരന്മാരും താമസക്കാരും നിർബന്ധമായും പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഹജിയാത്തിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയത്. അപകടത്തിൽ മാതാവും ഭിന്നശേഷിക്കാരനായ മകനും മരണപ്പെട്ടിരുന്നു. കേടായ വയറിങ്ങാണ് ഹജിയാത്തിലെ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ.

article-image

adswasadsdasds

You might also like

Most Viewed