ഷട്ടിൽ കളിക്കുന്നതിനടയിൽ കുഴഞ്ഞുവീണു; തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: ഷട്ടിൽ കളിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു.തിരുവനന്തപുരം തിരുമല സ്വദേശി ഗിരീഷ് ഡി എ (51) ആണ് മരിച്ചത്.ജുഫൈർ ക്ലബ്ബിൽ ഇന്നലെ രാത്രി ഷട്ടിൽ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആരോഗ്യ വിദഗ്ധർ സ്‌ഥലത്തെത്തി മരണം സ്‌ഥിരീകരിക്കുകയായിരുന്നു.
ബഹ്‌റൈനിലെ പ്രമുഖ ബാങ്കിൽ സേവനമനുഷ്ഠിക്കുകയായിരുന്നു ഗിരീഷ്.ഭാര്യ ഷീജ, മക്കൾ ഗ്രീഷ്മ (മെഡിക്കൽ വിദ്യാർഥിനി),ഗൗരി (വിദ്യാർഥിനി,ബഹ്‌റൈൻ ).
സൽമാനിയ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ചെയ്തുവരുന്നു.
aa