ആവേശകരമായ പ്രതികരണവുമായി ഡെയ്ലി ട്രിബ്യൂൺ ചെസ് ടൂർണമെന്റ് ; റെജിസ്ട്രേഷൻ നാളെ സമാപിക്കും


മനാമ : ബഹ്റൈൻ ചെസ് ഫെ‍ഡറേഷന്റെ മേൽനോട്ടത്തിൽ ഡെയ്ലി ട്രിബ്യൂൺ സംഘടിപ്പിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചെസ്സ് ടൂർണമെന്റ് സീസൺ ഒന്നിന് ആവേശകരമായ പ്രതികരണം. അർജ്ജുൻ ചെസ്സ് അക്കാദമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഏപ്രിൽ 30, മെയ് 1 തീയ്യതികളിൽ മാഹൂസിലെ മക്കാൻഡിസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്. നാല് വ്യത്യസ്ത ടൂർണമെന്റുകളായി നടക്കുന്ന മത്സരത്തിൽ വിവിധ രാജ്യക്കാരായ നൂറിലധികം പേരാണ് ഇതിനകം പേര് നൽകിയിരിക്കുന്നത്. ബഹ്റൈനിൽ നിന്നുള്ള ദേശീയ ടീമംഗങ്ങൾ ഉൾപ്പടെയുള്ളവരും ഇതിൽ പങ്കെടുക്കുന്നുണ്ട്. ചെസ്സ് പ്രേമികളുടെ ആവേശകരമായ പ്രതികരണം ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ പ്രചോദനം നൽക്കുന്നതാണെന്ന് ഡെയിലി ട്രിബ്യൂൺ ചെയർമാൻ ആന്റ് മാനേജിങ്ങ് ഡയറക്ടർ പി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

എല്ലാ പ്രായത്തിലുമുള്ള ചെസ്സ് പ്രേമികൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലാണ് ഫിഡെ അംഗീകാരത്തോടെ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഫിഡെ ഐഡിയുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. മത്സരത്തോടനുബന്ധിച്ച് ബ്ലിറ്റ്സ് ടൂർണമെന്റ് ഏപ്രിൽ 30 ന് വൈകുന്നേരം 6 മണിക്കാണ് ആരംഭിക്കുന്നത്. തുടർന്ന് മെയ് 1 ന് രാവിലെ 9 മണി മുതൽ കിഡ്‌സ് റാപ്പിഡ് (U10), ജൂനിയർ റാപ്പിഡ് (U17), ഫിഡെ റേറ്റഡ് റാപ്പിഡ് ടൂർണമെന്റുകൾ നടക്കും. വിജയികൾക്ക് മൊത്തം 1000 ഡോളറിന്റെ സമ്മാനത്തുകയും ട്രോഫികളും, മെഡലുകളും സമ്മാനിക്കും. പങ്കെടുക്കുന്നവർക്ക് സെർട്ടിഫിക്കേറ്റുകളും നൽകും. റെജിസ്ട്രേഷനായുള്ള അവസാന ദിവസം ഏപ്രിൽ 28 ആണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 36458398, 33190004 അല്ലെങ്കിൽ 3513 9522 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

aa

You might also like

Most Viewed