പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം പ്രൊഫഷണൽസ് മീറ്റും, അത്താഴ വിരുന്നും സംഘടിപ്പിക്കുന്നു

ബഹ്റൈനിൽ പ്രവർത്തിക്കുന്ന പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ടവർക്കുമായി പ്രൊഫഷണൽസ് മീറ്റും, അത്താഴ വിരുന്നും സംഘടിപ്പിക്കുന്നു. മെയ് 2ന് വെള്ളിയാഴ്ച 6 മണിയ്ക്ക് ടൂബ്ലിയിലെ മർമറീസ് ലക്ഷ്വറി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പാർലിമെന്റ് എംപിയും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് മുഖ്യാതിഥിയായി പങ്കെടുക്കും.
2018ൽ കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാന സർക്കാർ ആരംഭിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന പദ്ധതിക്ക് പിന്തുണയമായി പ്രവർത്തിക്കാൻ തീരുമീനിച്ച് രൂപം കൊടുത്ത കേരള പ്രൊഫഷണൽസ് നെറ്റ്‌വർക്കിന്റെ കീഴിലാണ് പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം ആരംഭിച്ചത്.
2022 ജൂലൈയിൽ മുൻ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ആണ് ബഹ്റൈൻ ചാപ്റ്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പ്രൊഗ്രസീവ് മീറ്റ് 2025നെ കുറിച്ച് വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ ഷാനവാസ് പികെ, പ്രസിഡന്റ്. ഇഎ സലിം, ജനറൽ സെക്രട്ടറി ഹരിപ്രകാശ്, ട്രഷറർ റഫീക്ക് അബ്ദുള്ള, ഭാരവാഹികളായ ഷീല മുഹമ്മദ്, എംകെ ശശി, സുഭാഷ് എന്നിവർ പങ്കെടുത്തു.
sdfsdf