മെയ് ക്യൂൻ 2025 മെയ് 23ന്

കഴിഞ്ഞ അറുപത് വർഷമായി ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് സംഘടിപ്പിക്കുന്ന മെയ് ക്യൂൻ സൗന്ദര്യമത്സരത്തിന്റെ 2025ലെ എഡീഷൻ മെയ് 23-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിൽ താമസിക്കുന്ന 17 വയസ്സ് മുതൽ 27 വയസ്സുവരെയുള്ള എല്ലാ വനിതകൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് ആത്മവിശ്വാസവും അവതരണ ശൈലിയും മെച്ചപ്പെടുത്തുന്നതിനായുള്ള ഗ്രൂമിംഗ് സെഷനുകളും നൽകും.ബഹ്‌റൈൻ, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, യുഎസ്എ, നെതർലാൻഡ്‌സ്, റഷ്യ, ശ്രീലങ്ക, ഫ്രാൻസ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് കൂടുതലായി പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വിജയികൾക്ക് 3000യുഎസ് ഡോളർ ഉൾപ്പടയെുള്ള സമ്മാനങ്ങൾ നൽകും. കാഷ്വൽ വെയർ, എത്‌നിക് വെയർ, പാർട്ടി വെയർ എന്നീ റൗണ്ടുകളിൽ യോഗ്യത നേടുന്ന മത്സരാർത്ഥികൾക്ക് അവസാന റൗണ്ടായ ചോദ്യോത്തര വേളയിലേക്ക് പ്രവേശനം ലഭിക്കും. പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് 39660475 അല്ലെങ്കിൽ 39623936 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്തസമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് കാഷ്യസ് പെരേര, ജനറൽ സെക്രട്ടി അനിൽ കുമാർ ആർ, എന്റർടൈൻമെൻ്റ് സെക്രട്ടറി എസ്. നന്ദകുമാർ, അസിസ്റ്റൻ്റ് എന്റർടൈൻമെൻ്റ് സെക്രട്ടറി റൈസൺ വർഗീസ്, ഇവൻ്റ് ചീഫ് കോർഡിനേറ്റർ താമരൈക്കണ്ണൻ, കോർഡിനേറ്റർ ജോസ്മി എന്നിവർ പങ്കെടുത്തു.
zxcvxz