ചരിത്രമെഴുതി ബഹ്റൈനിൽ ആദ്യമായി വാട്ടർ ടാക്‌സി സേവനം ആരംഭിച്ചു

രാജ്യത്തെ പൊതുഗതാഗത രംഗത്ത് പുതിയ ചരിത്രമെഴുതി ആദ്യമായി വാട്ടർ ടാക്‌സി സേവനം ആരംഭിച്ചു. ബഹ്‌റൈൻ ബേയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ ഉന്നത ഉദ്യോഗസ്ഥരും ബന്ധപ്പെട്ട മന്ത്രാലയ പ്രതിനിധികളും പങ്കെടുത്തു.
പൂർണമായും രാജ്യത്തിനകത്ത് നിർമ്മിച്ച ആധുനിക എയർകണ്ടീഷൻ ബോട്ടുകൾക്ക് ഓരോ യാത്രയ്ക്കും പരമാവധി 28 യാത്രക്കാരെ വരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.
ഈസ്റ്റ് കോസ്റ്റ് കോർണിഷ്, സാദ മറീന, അവന്യൂസ്-ബഹ്റൈൻ, ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേ, ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിലെ ഹാർബർ ഹൗസ്, വാട്ടർ ഗാർഡൻ സിറ്റി എന്നിവിടങ്ങളിലാണ് വാട്ടർ ടാക്‌സി സേവനം ലഭിക്കുന്ന പ്രധാന സ്റ്റേഷനുകൾ.
ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകളുള്ള മസാർ അപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
asdsz