ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിൽ; ശില്പകലാശാലയിൽ കരവിരുത് തെളിയിച്ച് വിദ്യാർത്ഥികൾ


മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശില്പകലാ ശാലയിൽ വിദ്യാർഥികൾ അവരുടെ കരവിരുത് തെളിയിച്ചു. യുവ ഭാവനകളെ പരിപോഷിപ്പിക്കുകയും വളർന്നുവരുന്ന പ്രതിഭകളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ശിൽപശാല ഏവർക്കും ഒരു നവ്യാനുഭവമായി. ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ കാമ്പസിൽ നടന്ന ശില്പശാല പ്രശസ്ത ശില്പി മൊഹ്‌സെൻ അൽതൈത്തൂൺ ആയിരുന്നു നയിച്ചത്. മൂന്ന് മണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന സെഷനിൽ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ആലേഖ് ഇന്റർ-സ്കൂൾ ചിത്രകലാ മത്സരത്തിന്റെ ഭാഗമായാണ് ശിൽപ്പശാല അരങ്ങേറിയത്.

article-image

ദേവ്ജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയ്ദീപ് ഭരത്ജിയും മാധുരി പ്രകാശും മുഖ്യാതിഥികളായിരുന്നു. ഇന്ത്യൻ സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ്  അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അക്കാദമിക ചുമതലയുള്ള അസി. സെക്രട്ടറി   രഞ്ജിനി മോഹൻ, ധനകാര്യ, ഐടി ചുമതല വഹിക്കുന്ന  ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ഭരണ സമിതി അംഗം  ബിജു ജോർജ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ് ,ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, കലാ വിദ്യാഭ്യാസ വിഭാഗം മേധാവി ലേഖ ശശി, മാതാപിതാക്കൾ എന്നിവരും പങ്കെടുത്തു. പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ, ആലേഖ് ജനറൽ കൺവീനർ ശശിധരൻ എം, കൺവീനർ ദേവദാസ് സി, കമ്മ്യുണിറ്റി  നേതാക്കൾ എന്നിവരും  ചടങ്ങിൽ സന്നിഹിതരായിരുന്നു.  സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ദീപം തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. 

article-image

മികവിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ  സ്കൂൾ ഒരുക്കുന്ന ഇന്റർ-സ്കൂൾ ചിത്രകലാ  മത്സരം ഇന്ന്   നടക്കും. ഏകദേശം 2500 വിദ്യാർത്ഥികൾ പെയിന്റിംഗ് മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യ, വർണ്ണ, സൃഷ്ടി, പ്രജ്ഞ എന്നീ നാല് പ്രായ വിഭാഗങ്ങളിലായി 5 മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് മുതിർന്ന കലാകാരന്മാർക്ക് ഒരു  തുറന്ന ക്യാൻവാസിൽ അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുന്നതിനുള്ള ഒരു ആർട്ട് വാളും പരിപാടിയിൽ ഉൾപ്പെടുന്നു. വൈകുന്നേരം 6:30 ന്  സമാപന ചടങ്ങും സമ്മാന വിതരണവും നടക്കും. വിജയികൾക്ക് ക്യാഷ് പ്രൈസുകൾ, മെഡലുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കും. തിരഞ്ഞെടുത്ത കലാസൃഷ്ടികൾ വേദിയിൽ പ്രദർശിപ്പിക്കും. 

You might also like

Most Viewed