മാർപ്പാപ്പയുടെ വിയോഗത്തിൽ വേൾഡ് മലയാളികൗൺസിൽ ബഹ്റൈൻ പ്രോവിൻസ് അനുശോചനം രേഖപ്പെടുത്തി

മനാമ: പോപ്പ് ഫ്രാൻസിസിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ചുകൊണ്ട് വേൾഡ് മലയാളികൗൺസിൽ ബഹ്റൈൻ പ്രോവിൻസ് അനുശോചന യോഗം ചേർന്നു. സൽമാനിയ നബീൽ ഗാർഡനിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എബ്രഹാം സാമുവൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഗ്ലോബൽ ഭാരവാഹികളായ ജെയിംസ് ജോൺ, ബാബു തങ്ങളത്തിൽ, വൈസ് ചെയർമാൻ വിനോദ് നാരായണൻ, ട്രഷറർ ഹരീഷ് നായർ, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ഡോ. ഡെസ്മണ്ട് ഗോമസ്, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത്ത്, വൈസ് പ്രസിഡന്റ് ഉഷ സുരേഷ്, സെക്രട്ടറി അനു അലൻ, യൂത്ത് വിംഗ് ഭാരവാഹികളായ രസ്ന സുജിത്ത്, ബിനോ വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത്ത് കൂട്ടാല, വിജേഷ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
aa