ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ സീറോ മലബാർ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി

മനാമ : ആഗോള കാതോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹ വിയോഗത്തിൽ സീറോ മലബാർ സൊസൈറ്റി (സിംസ് ) അനുശോചനം രേഖപ്പെടുത്തി. സിംസ് ആസ്ഥാനത്തു നടന്ന അനുശോചന യോഗത്തിൽ സിംസ് ഭരണ സമിതി അംഗങ്ങൾക്കൊപ്പം മുൻ ഭരണ സമിതി അംഗങ്ങളും, വനിതാ വേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, സിംസ് കുടുംബാംഗങ്ങളും പങ്കെടുത്തു.
സിംസ് ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. ഒരേ സമയം കരുണയുടെയും നിശ്ചയദാർഢ്യത്തിന്റെയും മുഖാമായിരുന്ന ഫ്രാൻസിസ് പാപ്പാ ആഗോള സഭയ്ക് മാറ്റത്തിന്റെ മുഖം സമ്മാനിച്ച വലിയ ഇടയൻ ആയിരുന്നുവെന്ന് സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു. ലോക സമാധാനത്തിനു വേണ്ടി നിലകൊണ്ട പ്രവാചകനായിരുന്നു ഫ്രാൻസിസ് പാപ്പാ എന്ന് അധ്യക്ഷ പ്രസംഗത്തിൽ സിംസ് ആക്ടിങ് പ്രസിഡന്റ് ജീവൻ ചാക്കോ ഓർത്തെടുത്തു.
aa
സിംസ് ഭരണ സമിതി അംഗമായ ജെയ്‌മി തെറ്റയിൽ, കോർ ഗ്രൂപ്പ് ചെയർമാൻ പോളി വിതയത്തിൽ, മുൻ പ്രസിഡന്റുമാരും ഭരണ സമിതി അംഗങ്ങളുമായ ബെന്നി വർഗീസ്, ചാൾസ് ആലുക്ക, ഫ്രാൻസിസ് കൈതാരത്ത്, സാനി പോൾ, പി ടി ജോസഫ്, ജെയിംസ് ജോസഫ്, സോവിച്ചൻ ചേന്നാട്ടുശ്ശേരി എന്നിവർ അനുശോചനം അറിയിച്ചു സംസാരിക്കുകയും ഫ്രാൻസിസ് മാർപാപ്പയെ കുറിച്ചുള്ള നല്ല ഓർമകളും ചിന്തകളും പങ്കു വെയ്ക്കുകയും ചെയ്തു.
സിംസ് ഭരണ സമിതി അംഗമായ സിജോ ആന്റണി, മുൻ പ്രസിഡന്റ് ജേക്കബ് വാഴപ്പള്ളിഎന്നിവർ യോഗത്തിനു നേതൃത്വം നൽകി.