സാമൂഹ്യ സേവന പ്രവർത്തന രംഗത്ത് കെഎംസിസിയുടെ പങ്ക് അതുല്യമാണെന്ന് ഷുഹൈബ് കുന്നത്ത്

സാമൂഹ്യ സേവന പ്രവർത്തന രംഗത്ത് കെഎംസിസിയുടെ പങ്ക് അതുല്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും ഏറാമല പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡന്റ്റുമായ ഷുഹൈബ് കുന്നത്ത് അഭിപ്രായപ്പെട്ടു.
ഹ്രസ്വ സന്ദർശനർത്ഥം ബഹറൈനിൽ എത്തിയ ഷുഹൈബ് കുന്നത്തിനു മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ കോഴിക്കോട് ജില്ലാ കെഎംസിസി നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സംഗമം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷാജഹാൻ പരപ്പൻ പൊയിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ റഫീഖ് തോട്ടക്കര, സഹീർ കാട്ടാമ്പള്ളി, സെക്രട്ടറി അഷ്‌റഫ് കാക്കണ്ടി എന്നിവർ സന്നിഹിതരായിരുന്നു. കെഎംസിസി മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ അസ്‌ലം വടകര, എ പി ഫൈസൽ, സെക്രട്ടറിമാരായ ഫൈസൽ കണ്ടിതാഴെ, എസ് കെ നാസർ തുടങ്ങിയവർ ആശംസകൾ നേർന്നു.
sdfsfd