പ്രവാസി തൊഴിലാളികളുടെ മരണാനന്തരം മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള തൊഴിലുടമയുടെ മേലുള്ള നിയമത്തിന് ഭേദഗതി

പ്രവാസി തൊഴിലാളികളുടെ മരണാനന്തരം മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള തൊഴിലുടമയുടെ മേലുള്ള നിയമത്തിന് ഭേദഗതി വേണമെന്ന നിർദേശത്തിന് ബഹ്റൈൻ പാർലമെന്‍റിന്റെ അംഗീകാരം ലഭിച്ചു.
2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമ പ്രകാരം തൊഴിലാളി മരിച്ചാൽ തൊഴിലുടമയാണ് മൃതദേഹം നാട്ടിലെത്തിക്കേണ്ട ചെലവ് വഹിക്കേണ്ടത്. അതിൽ മാറ്റം വേണമെന്നാവശ്യപ്പെട്ടാണ് എംപിമാർ നിർദേശം മുന്നോട്ടുവെച്ചത്.
എം.പി ജലാൽ കാദം അൽ മഹ്ഫൂൾ അവതരിപ്പിച്ച നിർദേശം പ്രാബല്യത്തിൽ വന്നാൽ തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയ തൊഴിലാളിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ചെലവ് പൂർണമായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വഹിക്കേണ്ടിവരും. നിലവിലെ നിയമപ്രകാരം മരിച്ച തൊഴിലാളിയുടെ ബന്ധുക്കൾ അനുമതിപത്രം നൽകുന്ന പ്രകാരമാണ് മൃതദേഹം അയക്കുന്നത്. ഇതിനായുള്ള ചെലവുകൾ പിന്നീട് തൊഴിലുടമയിൽനിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്.
അതേസമയം ഒളിച്ചോടപ്പെട്ട തൊഴിലാളിയുടെ ചെലവിന്‍റെ ബില്ലും തൊഴിലുടമകൾക്ക് ലഭിക്കുന്നുണ്ടെന്നാണ് എം.പിമാരുടെ വാദം. തൊഴിലാളികളുടെ നിയമനം, വിസ, താമസം, വാർഷിക ഫീസ് എന്നിവ ഇതിനോടകം തൊഴിലുടമ നിർവഹിക്കുന്നുണ്ടെന്നും എംപിമാർ പറഞ്ഞു. പാർലിമെന്റ് പാസാക്കിയ നിർദേശം ശൂറ കൗൺസിലിന് കൈമാറിയിരിക്കുകയാണ്.
sdfs