കിങ്സ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു


ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഡിജിറ്റൽ റേഞ്ചിൽ നടന്ന കിങ്സ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ചടങ്ങിൽ ബഹ്റൈൻ രാജാവിന്‍റെ പ്രതിനിധിയായി ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫയായിരുന്നു പങ്കെടുത്തത്.

2024-2025ലെ സ്‌പോർട്‌സ് എക്‌സലൻസ് അവാർഡ് ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫക്ക് ചടങ്ങിൽ കമാൻഡർ-ഇൻ-ചീഫ് സമ്മാനിച്ചു. വ്യത്യസ്ത ഇനങ്ങളിലെ ഷൂട്ടിങ്, വടംവലി, സേനാംഗങ്ങളുടെ ശാരീരികവും മാനസികവുമായ കരുത്തും, പോരാട്ട വൈദഗ്ധ്യവും, ടീം വർക്ക് ശേഷിയും പരീക്ഷിക്കുന്ന വിവിധ ടാസ്‌ക്കുകൾ എന്നിവയായിരുന്നു ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി നടന്നത്.

വിജയിച്ച ടീമുകൾക്ക് കമാൻഡർ-ഇൻ-ചീഫ് അവാർഡുകൾ സമ്മാനിച്ചു.

article-image

arae

You might also like

Most Viewed