ഡ്രൈ റേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നത് തുടരുകയാണെന്ന് ഐസിആർഎഫ് ഭാരവാഹികൾ

ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് നിർദ്ധനരായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഡ്രൈ റേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നത് തുടരുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ മാസം 10 ഡ്രൈ റേഷൻ കിറ്റുകളാണ് സമൂഹത്തിൽ ദുരിതം നേരിടുന്ന തൊഴിലാളികൾക്കും, കുടുംബങ്ങളുടെയും ആവശ്യങ്ങൾക്കായി വിതരണം ചെയ്തത്. ഓരോ കിറ്റിലും ഒരു മാസത്തേക്ക് ഒരു കുടുംബത്തിന് വേണ്ട ആവശ്യമായപലചരക്ക് സാധനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇത്തരം സഹായങ്ങൾ ആവശ്യമുള്ളവരോ, ഭക്ഷ്യകിറ്റുകൾ സംഭാവന ചെയ്യാൻ താത്പര്യമുള്ളവരോ 3599 0990 അല്ലെങ്കിൽ 3841 5171 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
െേിി