ബഹ്റൈനിൽ തൊഴിലില്ലായ്മ വേതന വർധന വരുത്താനുള്ള നിർദേശത്തിന് പാർലമെന്റ് അംഗീകാരം


ബഹ്റൈനിൽ തൊഴിലില്ലായ്മ വേതനത്തിൽ 100 ദിനാർ വർധന വരുത്താനുള്ള നിർദേശത്തിന് പാർലമെന്റെ അംഗീകാരം നൽകി. ദേശീയ ഇൻഷുറൻസ് ഫണ്ടിന് അധിക ബാധ്യത വരുമെന്ന സർക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പാർലമെന്റ് ഇതിന് അംഗീകാരം നൽകിയത്.

ഇതനുസരിച്ച് യൂണിവേഴ്‌സിറ്റി ബിരുദമുള്ള തൊഴിൽരഹിതർക്ക് നൽകുന്ന പ്രതിമാസ വേതനം 200 ദിനാറിൽനിന്ന് 300 ആയും ബിരുദമില്ലാത്തവരുടേത് 150ൽനിന്ന് 250 ആയും വർധിക്കും.

വിലക്കയറ്റവും വാറ്റ് പ്രാബല്യത്തിൽ വന്നതും കാരണം ജീവിതച്ചെലവിലുണ്ടായ വർധന നേരിടാൻ വേതന വർധന ആവശ്യമാണെന്ന് നിർദേശത്തെ പിന്തുണച്ച എം.പിമാരും സേവന സമിതിയും വാദിച്ചു.

വിവാഹം കഴിക്കാനോ വീടു നിർമ്മിക്കാനോ തയാറെടുക്കുന്ന ചെറുപ്പക്കാരുടെ സാമ്പത്തിക ഭാരം ലഘുകരിക്കാൻ ഇതാവശ്യമാണെന്നും അവർ വാദിച്ചു. തൊഴിലില്ലായ്മാ ഇൻഷുറൻസ് സംബന്ധിച്ച 2006ലെ നിയമത്തിലെ ആർട്ടിക്കിൾ 18 ഭേദഗതി ചെയ്തായിരിക്കും വർധനവ് പ്രാബല്യത്തിൽ വരിക.

article-image

െ്ിംെ

You might also like

Most Viewed