ബഹ്റൈനിൽ പുതുതായി നിയമിതരായ 19 രാജ്യങ്ങളുടെ അംബാസഡർമാരുടെ യോഗ്യതാപത്രങ്ങൾ ഹമദ് രാജാവ് സ്വീകരിച്ചു


ബഹൈനിലേക്ക് പുതുതായി നിയമിതരായ 19 രാജ്യങ്ങളുടെ അംബാസഡർമാരുടെ യോഗ്യതാപത്രങ്ങൾ സഖിർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ അന ഖലീഫ സ്വീകരിച്ചു.

ഡെന്മാർക്ക് , സ്ലോവാക്, ചാഡ്, മംഗോളിയ, കാനഡ, ചെക്ക് , ബഹാമാസ്, തുർക്കുമാനിസ്ഥാൻ , സ്വീഡൻ, ഗിനിയ, സീഷെൽസ്, എസ്റ്റോണിയ, ലാത്വിയ, ടാൻസാനിയ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, താജിക്കിസ്ഥാൻ, ഗ്വാട്ടിമാല, മോൾഡോവ എന്നീ സ്ഥാനപതികളുടെ യോഗ്യതാപത്രങ്ങളാണ് രാജാവ് സ്വീകരിച്ചത്.

article-image

dsfsdf

article-image

അംബാസഡർമാരെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ, അവരുടെ രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധത്തെ ബഹ്റൈൻ വിലമതിക്കുന്നതായി രാജാവ് പറഞ്ഞു. അംബാസഡർമാർക്ക് അവരുടെ ചുമതലകളിൽ രാജാവ് വിജയം ആശംസിച്ചു.

article-image

sgdsrg

You might also like

Most Viewed