സമസ്ത ബഹ്റൈൻ സഹചാരി റിലീഫ് സെല്ലിലേക്ക് ഫണ്ടി കൈമാറി

ആതുര സേവന ചികിത്സ രംഗത്ത് എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹചാരി റിലീഫ് സെല്ലിലേക്ക്
സമസ്ത ബഹ്റൈൻ ഏരിയ കമ്മിറ്റികളുടെ സഹായത്തോടെ സുമനസ്സുകളിൽ സ്വരൂപിച്ച ഫണ്ട് കോഴിക്കോട് വച്ച് നടന്ന എസ് കെ എസ് എസ് എഫ് പ്രവാസി മീറ്റിൽ വച്ച് സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾക്ക് എസ് കെ എസ് എസ് എഫ് ബഹ്റൈൻ വൈസ് പ്രസിഡൻ്റ് അബ്ദുൽ മജീദ് ചോലക്കോട് കൈമാറി.
എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഒ പി അഷ്റഫ്, ബഹ്റൈൻ ജോയിൻ സെക്രട്ടറി അഹമ്മദ് മുനീർ മറ്റ് ജിസിസി രാജ്യങ്ങളിലെ നേതാക്കളും സന്നിഹിതരായിരുന്നു.
മിേ്ി