മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നല്‍കി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപനും സെന്റ് തോമസ് വൈദിക സംഘം പ്രസിഡന്റുമായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തക്ക് ബഹ്റൈനിലെ മാവേലിക്കര ഭദ്രാസന അംഗങ്ങളുടെ കൂട്ടായ്മയായ ‘മന്ന’ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പീഡാനുഭവവാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തിയതായിരുന്നു മെത്രാപ്പോലീത്ത. മന്ന പ്രസിഡന്‍റ് ടി.ഐ. വർഗീസ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി റവ. ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാ. തോമസുകുട്ടി പി.എന്‍ എന്നിവരും സന്നിഹിതരായിരുന്നു.
ചടങ്ങിൽ സി.പി. വര്‍ഗീസ്, സോമന്‍ ബേബി എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും മെത്രോപോലീത്തയ്ക്ക് മന്നയുടെ ഉപഹാരം നല്‍കുകയും ചെയ്തു. സെക്രട്ടറി ഷിബു സി. ജോര്‍ജ് നന്ദി പറഞ്ഞു.
േ്ിേ