റിഫയിലെ അൽ ഹാജിയാത്തിൽ താമസ കെട്ടിടത്തിൽ തീപിടിച്ച് ബഹ്റൈനികളായ മാതാവും മകനും മരിച്ചു


റിഫയിലെ അൽ ഹാജിയാത്തിൽ താമസ കെട്ടിടത്തിൽ തീപിടിച്ച് ബഹ്റൈനികളായ മാതാവും മകനും മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 2.30നാണ് സംഭവം. 20 വയസ്സുകാരനായ യുവാവാണ് പൊള്ളലേറ്റ് മരിച്ചത്.

തീപ്പടർന്നതിനെ തുടന്ന് കെട്ടിടത്തിൽ നിന്ന് സ്വരക്ഷാർഥം താഴേക്ക് ചാടിയതിനെ തുടർന്ന് പരിക്കേറ്റാണ് മാതാവ് മരണപ്പെട്ടത്. കെട്ടിടത്തിനകത്ത് പുകനിറയുകയും താമസക്കാർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തിരുന്നു. ഫ്ലാറ്റിൽ എട്ടുപേരാണുണ്ടായിരുന്നത്. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് മറ്റുള്ള താമസക്കാരെ ഒഴിപ്പിച്ച് സുര‍ക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

ഇവർ താമസിച്ച കെട്ടിടം പൂർണമായും കത്തിയ നിലയിലാണ്. സമീപത്തെ റൂമുകളിലേക്കും തീപടർന്നിരുന്നു. അപകട കാരണം സ്ഥിരീകരിച്ചിട്ടില്ല. പടർന്ന് പിടിച്ച തീ പൂർണമായും ഫയർഫോഴ്സ് നിയന്ത്രണവിധേയമാക്കി.

article-image

്ിേി

You might also like

Most Viewed