ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ രാജാവും പ്രധാനമന്ത്രിയും

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും അനുശോചനം രേഖപ്പെടുത്തി. കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനാണ് അനുശോചന സന്ദേശം അയച്ചത്.
വത്തിക്കാൻ രാജ്യത്തിന്‍റെയും വിശ്വാസികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സകല മനുഷ്യർക്കിടയിലും സാഹോദര്യത്തിന്‍റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും മാർപാപ്പ വഹിച്ച പങ്കിനെ അനുസ്മരിച്ചുമാണ് ബഹ്റൈൻ റോയൽകോർട്ട് വാർത്താകുറിപ്പ് പുറത്തിറക്കിയത്. മാർപ്പാപ്പയുടെ നിര്യാണത്തിൽ മന്ത്രിസഭയും അനുശോചനം അറിയിച്ചു.
്ിേേ്ി