ബഹ്‌റൈൻ പ്രതിഭ മനാമ മേഖല ‘ദിശ 2025’ന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ കബഡി ടൂർണമെന്റിൽ തുളുനാട് കബഡി ടീം ജേതാക്കളായി


ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവമായ ‘ദിശ 2025’ന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ കബഡി ടൂർണമെന്റിൽ തുളുനാട് കബഡി ടീം ജേതാക്കളായി.

ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ വച്ച് നടന്ന ടൂർണമെന്റ് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്തു. ബഹ്‌റൈൻ ഒളിമ്പിക്സ് അസോസിയേഷൻ സാങ്കേതിക വിഭാഗം ഡയറക്ടർ ലൂനെസ് മഡെയ്ൻ അതിഥിയായി പങ്കെടുത്തു.

ഒക്ടോബറിൽ ബഹ്‌റൈനിൽ സംഘടിപ്പിക്കാനിരിക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ കബഡി ഒരു ഇനമായി ഉൾപ്പെടുത്താൻ ശ്രമിക്കും എന്ന് അദ്ദേഹം ടൂർണമെന്റ് വേദിയിൽ വച്ച് ഉറപ്പ് നൽകി. രണ്ട് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ ആറ് ടീമുകൾ പങ്കെടുത്തു.

ഫൈനലിൽ ആവേശകരമായ മത്സരത്തിലൂടെ തുളുനാട് കബഡി ടീം ജേതാക്കളായി.ഫ്രണ്ട്സ് ബഹ്‌റൈൻ റണ്ണേഴ്‌സ് അപ് ആയി. ശിവഗംഗൈ സെമായ് മൂന്നാം സ്ഥാനവും , ബഹ്‌റൈൻ ബയേഴ്‌സ് നാലാം സ്ഥാനവും നേടി. മികച്ച റൈഡറായി തുളുനാട് ടീമിലെ വൈഷ്ണവ്, മികച്ച ഡിഫൻഡറായി തുളുനാട് ടീമിലെ സമർ, മികച്ച ഓൾറൗണ്ടറായി തുളുനാട് ടീമിലെ ശ്രീനാഥ്‌ , മികച്ച എമർജിങ് പ്ലെയറായി ഫ്രണ്ട്സ് ബഹ്‌റൈൻ ടീമിലെ വിനീതും തിരഞ്ഞെടുക്കപ്പെട്ടു.

article-image

sdfs

You might also like

Most Viewed