ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി വിഷു ആഘോഷം 'പൊന്‍കണി 2025' സംഘടിപ്പിച്ചു

ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ഈ വര്‍ഷത്തെ വിഷു ആഘോഷം 'പൊന്‍കണി 2025' എന്ന പേരില്‍ വിപുലമായി കൊണ്ടാടി. ഏപ്രിൽ 14,17,18 എന്നീ മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ആദ്യ ദിവസം വിഷു ദിനത്തില്‍ രാവിലെ മുതല്‍ വിഷുക്കണി ദര്‍ശനവും വിഷുക്കൈനീട്ടവും ഉണ്ടായിരുന്നു.
ഏപ്രിൽ 17ന് വ്യാഴാഴ്ച്ച എസ് എൻ സി എസ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ എസ്എൻസിഎസ് സിൽവർ ജൂബിലി ഹാളിൽ വച്ച് നടന്നു.
ചടങ്ങിൽ ആക്ടിംഗ് ചെയർമാൻ പ്രകാശ് കെപി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എംഎസ്, കൾച്ചറൽ സെക്രട്ടറി അമ്പിളി ശ്രീധരൻ, കൺവീനർ സൗമ്യ സുനീഷ്, ജോയിൻ്റ് കൺവീനർ സുജി അജിത്ത്, ലേഡീസ് ഫോറം കൺവീനർ സംഗീത ഗോകുൽ, വിഷു സദ്യയ്ക്ക് നേതൃത്വം നൽകിയ പ്രസാദ് വാസു, അരുൺ ഭാസ് എന്നിവർ ആശംസകൾ നേർന്നു. അസിസ്റ്റൻ്റ് സെക്രട്ടറി ഷൈൻ സി നന്ദി രേഖപ്പെടുത്തി.
ഏപ്രിൽ 18ന് എസ്എൻസിഎസ് ഏരിയ യൂണിറ്റുകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വിഭവ സമൃദ്ധമായ വിഷുസദ്യയും ഉണ്ടായിരുന്നു.
sfsdf
xdgg