പാലക്കാട് പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘വേൾഡ് ആർട്ട് ഡേ’ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു


ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വേൾഡ് ആർട്ട് ഡേ’ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

ചടങ്ങിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, എയർ ഇന്ത്യ എക്സ്പ്രസ് സെയിൽസ് മാനേജർ എ.കെ നാരായണ മേനോൻ, അൽ സബീൽ ടൂർസ് ഡയറക്ടർ അജിത്, അസോസിയേഷൻ പ്രതിനിധികളായ ജയശങ്കർ, ശ്രീധർ തേറമ്പിൽ മറ്റു പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സമ്മാനങ്ങൾ കൈമാറി.

ചടങ്ങിൽ വിധികർത്താക്കളായ സൗമി മൊണ്ഡൽ, ശാലിനി ദാമോദർ, പല്ലവി അനിൽ കുക്കാനി എന്നിവരെയും, വയലിൻ കലാകാരി ദിയ വിനോദിനേയും ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. രശ്‌മി ശ്രീകാന്ത്, ഹർഷ പ്രദീപ് എന്നിവർ അവതാരകരായിരുന്ന പരിപാടി കൺവീനർമാരായ ജയറാം രവി, സതീഷ്, പ്രസാദ് തുടങ്ങിവർ നിയന്ത്രിച്ചു.

article-image

dsfgdsg

You might also like

Most Viewed