പ്രവാസി തൊഴിലാളികളുടെ മരണാനന്തരം മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള തൊഴിലുടമയുടെ മേലുള്ള നിയമത്തിന് ഭേദഗതി വേണമെന്ന് ആവശ്യം

പ്രവാസി തൊഴിലാളികളുടെ മരണാനന്തരം മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള തൊഴിലുടമയുടെ മേലുള്ള നിയമത്തിന് ഭേദഗതി വേണമെന്ന നിർദേശവുമായി ബഹ്റൈൻ പാർലിമെന്റ് എം.പിമാർ.
2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമ പ്രകാരം തൊഴിലുടമക്ക് വഹിക്കേണ്ടി വരുന്ന ചെലവുകളിൽ കുറവ് വരുത്താനാണ് നിർദേശം മുന്നോട്ടു വെച്ചത്. നിലവിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ചെലവുകൾ തൊഴിലുടമയിൽനിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്. അതേസമയം മരണസമയത്ത് തൊഴിലാളി കമ്പനിയിൽ ജോലി ചെയ്തിരുന്നെങ്കിൽ മാത്രമേ തൊഴിലുടമ ഇത് നൽകേണ്ടതുള്ളൂ എന്ന വാദമാണ് എംപിമാർ ഉന്നയിക്കുന്നത്.
ജോലിയിൽ നിന്ന് ഒളിച്ചോടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ഉത്തരവാദിത്വം പൂർണമായും തൊഴിലുടമയിൽനിന്ന് ഒഴിവാക്കണം എന്നതാണ് ഇവരുടെ ആവശ്യം. പാർലമെന്‍റ് സേവന സമിതിയും ചേംബറും ഭേദഗതിയെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും തൊഴിലാളി യൂനിയനുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പാർലമെന്‍റ് യോഗത്തിൽ വിഷയം ചർച്ചക്കിടും.
sdfsdf