കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ, ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീമായ “കെ പി എ ടസ്കേഴ്സ്” ന്റെ മുൻ വൈസ് ക്യാപ്റ്റനും അകാലത്തിൽ വിട്ടുപിരിയുകയും ചെയ്ത ബോജി രാജന്റെ സ്മരണാർത്ഥം ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ, അസോസിയേഷന്റെ സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിലാണ് ടൂർണമെന്റ് നടത്തുന്നത്. 2025 മെയ് 2, 9 തീയതികളിൽ സിഞ്ച് അൽ അഹലി സ്പോർട്സ് ക്ലബ്ബിലെ ടർഫ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ബഹ്‌റൈനിലെ പ്രമുഖരായ 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.വിജയിക്കുന്ന ടീമിന് 200 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 150 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും നൽകും . കൂടാതെ വിവിധ വ്യക്തിഗത ട്രോഫികളും, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3816 1837 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
saasdasas