ബഹ്റൈൻ കേരളീയ സമാജം ഹാർമണിയുടെ തുടക്കം കുറിച്ചു

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 16ന് കണ്ണൂരിൽ വെച്ച് നടക്കുന്ന ഹാർമണി എന്ന പരിപാടിയുടെ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചതായി സംഘാടകർ അറിയിച്ചു. ബഹ്റൈനിൽ മുമ്പ് ജോലി ചെയ്തവരുടെയും, ഇപ്പോൾ ബഹ്റൈനിലുള്ള പ്രവാസികളുടെയും കൂടിചേരലിന് വേദ ഒരുക്കി കൊണ്ട് നടക്കുന്ന മഹാസംഗമത്തിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ ഒരുങ്ങുന്നത്. 2023ൽ തിരുവനന്തപുരത്തും, 2024ൽ തൃശ്ശൂരിലുമാണ് പരിപാടി നടന്നത്. ഇത്തവണ മലബാറിലുള്ള പ്രവാസികൾക്ക് കൂടുതൽ പരിഗണന നൽകിയാണ് ഹാർമണി സംഘടിപ്പിക്കുന്നതെന്ന് ബി കെ എസ് പ്രസിഡണ്ട് പിവി രാധാകൃഷ്ണ പിള്ള വ്യക്തമാക്കി. സമാജത്തിൽ വെച്ച് ചേർന്ന കൂടിയാലോചന യോഗത്തിൽ ജനാർദനൻ നമ്പ്യാരും, സുബൈർ കണ്ണൂരും ആദ്യ റെജിസ്ട്രേഷൻ നടത്തി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് 39498114 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
DSCCDSDSDS
asdsdsvdsvds
asaas
xzdasxdads