ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ന്നശേഷിക്കാരായ കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചു

ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ നേട്ടങ്ങളും സാധ്യതകളും വിശദീകരിച്ച് , "ഇൻക്ലൂസിവിറ്റി മാറ്റേഴ്സ്" എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഡൗൺ സിൻഡ്രോം ബാധിച്ച യുവ നടൻ ഗോപികൃഷ്ണ വർമ്മയുടെയും, അദ്ദേഹത്തിൻ്റെ അമ്മ രഞ്ജിനി വർമ്മയുടെയും ശ്രദ്ധേയമായ ജീവിത കഥയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. കാപ്പിറ്റൽ ഗവർണറേറ്റ് പ്രതിനിധി യൂസഫ് ലോറി, ബഹ്റൈൻ ഡൗൺ സിൻഡ്രോം സൊസെറ്റി പ്രതിനിധി മുഹമ്മദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി വിദ്യാഭ്യാസം, തൊഴിൽ , പരീശീലനം തുടങ്ങിയ മേഖലകളിൽ ബഹ്‌റൈൻ ഗവൺമെന്റ് നൽകിവരുന്ന പ്രശംസനീയമായ ശ്രമങ്ങളെ പരിപാടിയിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. ഐഎൽഎ പ്രസിഡണ്ട് സ്മിത ജെൻസനും മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
SDVDSDASADS
ASASASASS
SDFVDFSGSD
ACSADSADS
ASDASAS