2024–2025 കാലയളവിലെ ക്രൂയിസ് കപ്പൽ സീസൺ അവസാനിച്ചു

2024–2025 കാലയളവിലെ ക്രൂയിസ് കപ്പൽ സീസൺ അവസാനിച്ചതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. 2024 നവംബർ മുതൽ 2025 ഏപ്രിൽ വരെ നടന്ന ഈ സീസണിൽ 1,40,100 സന്ദർശകരാണ് ബഹ്റൈനിലെത്തിയത്.കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 15% വർധനവാണ് ഇത് രേഖപ്പെടുത്തുന്നത്. ഈ കാലയളവിൽ 40 ക്രൂയിസ് ഷിപ്പുകളാണ് ബഹ്റൈനിലെത്തിയത്.
ഈ സീസൺ സാമ്പത്തികമേഖലയ്ക്ക് മികച്ച സംഭാവന നൽകിയതായും റീട്ടെയിൽ, ഗതാഗതം, സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളെ പിന്തുണച്ചതായും ബിടിഇഎ പ്രോജക്ട്സ് ആൻഡ് റിസോഴ്സസ് ഡെപ്യൂട്ടി സിഇഒ ഡാന ഒസാമ അൽ സാദ് പറഞ്ഞു. 2025-2026 ക്രൂയിസ് സീസണിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
CSZSZSZ
DWDWASSAS