തൊഴിലില്ലായ്മ വേതനം വർധിപ്പിക്കണം; നിർദേശം പാർലമെന്‍റിൽ

ബഹ്‌റൈൻ പൗരന്മാർക്കുള്ള തൊഴിലില്ലായ്മ വേതനം വർധിപ്പിക്കാനുള്ള നിർദേശം പാർലമെന്‍റ് ചർച്ചക്കിടും. യൂനിവേഴ്സിറ്റി ബിരുദധാരികൾക്കുള്ള പ്രതിമാസ അലവൻസ് 200 ദീനാറിൽ നിന്ന് 300 ദീനാറായും ബിരുദമില്ലാത്തവർക്ക് 150 ദീനാറിൽ നിന്ന് 250 ദീനാറായും ഉയർത്താനാണ് നിർദേശം. പണപ്പെരുപ്പം പരിഹരിക്കുന്നതിനും, സാമ്പത്തിക ബുദ്ധിമുട്ടുകളെ വിലയിരുത്തിയും സാമൂഹിക പിന്തുണക്കുള്ള അവകാശവും സൂചിപ്പിച്ചാണ് എം.പിമാർ നിർദേശം മുന്നോട്ടു വെക്കുന്നത്. അതേസമയം 2024 ജൂൺ വരെ 502 മില്യൺ ദീനാർ ആസ്തിയുള്ള തൊഴിലില്ലായ്മ ഫണ്ടിനെ ഈ വർധനവ് ബുദ്ധിമുട്ടിച്ചേക്കാമെന്ന് ആക്ടിങ് തൊഴിൽ മന്ത്രി യൂസുഫ് ഖലാഫ് മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന പാർലമെന്‍റ് യോഗത്തിൽ വിഷയം ചർച്ചക്കും വോട്ടുനുമിടും.
ESAWFGRSFGDFGDE