സാമൂഹ്യപ്രവർത്തകരുടെ ഇടപെടതിനെ തുടർന്ന് ഇരുപത് വർഷത്തിലേറെയായി ബഹ്‌റൈനിൽ താമസിച്ചിരുന്ന ശ്രീലങ്കൻ സ്വദേശികളായ അമ്മയും മകനും നാട്ടിലെത്തി

രേഖകളില്ലാതെ ഇരുപത് വർഷത്തിലേറെയായി ബഹ്‌റൈനിൽ താമസിച്ചിരുന്ന ശ്രീലങ്കൻ പൗരയായ കദീജ മുഹമ്മദ് അസ്ലമിനെയും അവരുടെ മകൻ റഫീഖ് ഖദീദ് മുഹമ്മദിനേയും നാട്ടിലേയ്ക്ക് തിരിച്ചയച്ച് സാമൂഹ്യപ്രവർത്തകർ.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന കദീജ ജനുവരി മുതൽ സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 2007-ൽ ജനിച്ച മകൻ റഫീഖിന് ജനന സർട്ടിഫിക്കറ്റോ പാസ്പോർട്ടോ ഇല്ലാതെയാണ് ബഹ്‌റൈനിൽ കഴിഞ്ഞിരുന്നത്.
ഇത് മനസിലാക്കി പ്രവാസി ലീഗൽ സെൽ ബഹ്‌റൈനും ഹോപ്പ്ബഹ്‌റൈനും നടത്തിയ നിരന്തരമായ ഇടപെടലുകളാണ് തിരികെ യാത്രയ്ക്ക് കാരണമായത്. ബഹ്‌റൈനിലെ ശ്രീലങ്കൻ എംബസി, ഇമിഗ്രേഷൻ വകുപ്പ്, സൽമാനിയ ആശുപത്രി എന്നിവരുടെ സഹകരണവും ഇവർക്ക് ലഭിച്ചു.
േ്ിേ്ി