കെഎം സീതി സാഹിബിന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു

കെഎംസിസി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ "വിജയപാതയിലെ വഴികാട്ടി" എന്ന ശീർഷകത്തിൽ കെഎം സീതി സാഹിബിന്റെ അറുപത്തിനാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒലീവ് സാംസ്കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര അദ്ധ്യക്ഷത വഹിച്ച യോഗം കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി ഗഫൂർ കൈപമംഗലം, സംസ്ഥാന വൈസ് പ്രസിഡൻ്ററുമാരായ അസ്ലംവടകര, എപി ഫൈസൽ, എൻഎ അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസമുണ്ടേരി, കെഎംസിസി ഖത്തർ കോഴിക്കോട് ജില്ല സെക്രട്ടറി നവാസ് കോട്ടക്കൽ, മീഡിയവൺ പ്രതിനിധി സിറാജ് പള്ളിക്കര, വിവിഝ ജില്ല, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. പി വി സിദ്ധീഖ് സ്വാഗതവും സഹൽ തൊടുപുഴ നന്ദിയും പറഞ്ഞു.
ിേ്ി