ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി 90,000 ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 24 കാരനായ ഏഷ്യക്കാരൻ അറസ്റ്റിൽ


ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി 90,000 ദിനാർ വിലമതിക്കുന്ന 5.95 കിലോഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 24 കാരനായ ഏഷ്യക്കാരനെ കസ്റ്റംസ് അഫയേഴ്സ് അറസ്റ്റ് ചെയ്തു.

യാത്രക്കാരനെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. പിന്നീട് ഇയാളുടെ ബാഗിനകത്ത് ഒളിപ്പിച്ച നിലയിൽ നാലു പാക്കറ്റുകളിൽ മയക്കുമരുന്നുകൾ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബഹ്റൈനിൽ തന്നെയുള്ള 23 വയസുകാരനായ മറ്റൊരു ഏഷ്യൻ യുവാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് അഭ്യന്തരമന്ത്രാലയം അധികൃതർ അറിയിച്ചു.

You might also like

Most Viewed