കമ്യൂണിറ്റി ഇവന്റ് ഹാൾ സ്ഥാപിക്കണമെന്ന നിർദേശത്തിന് ബഹ്റൈൻ പാർലമെന്റിന്റെ അംഗീകാരം

മനാമയിയിലെ ഹൂറയിൽ താമസിക്കുന്ന കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിറ്റി ഇവന്റ് ഹാൾ സ്ഥാപിക്കണമെന്ന മുഹമ്മദ് ഹുസൈൻ ജനാഹി എം.പിയുടെ നിർദേശത്തിന് ബഹ്റൈൻ പാർലമെൻ്റ് അംഗീകാരം നൽകി. പല കുടുംബങ്ങൾക്കും വിവിധ ചടങ്ങുകൾക്കായി സ്വകാര്യ ഹാളുകൾ വാടകയ്ക്കെടുക്കാൻ സാധിക്കുന്നില്ലെന്നും, ഇങ്ങനെയൊരു സൗകര്യമുണ്ടാകുന്നത് അവർക്ക് ഏറെ ആശ്വാസകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നിർദേശത്തിന് പാർലിമെന്റ് അംഗങ്ങളുടെ ശക്തമായ പിന്തുണയാണ് ലഭിച്ചത്. തുടർനടപടികൾക്കായി മേൽസഭയ്ക്ക് നിർദേശം സമർപ്പിച്ചു.
asdasd