പാക്ട് സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും നോർക്ക-ക്ഷേമ നിധി ക്ലാസും സംഘടിപ്പിക്കുന്നു

ബഹ്റൈനിലെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും നോർക്ക -ക്ഷേമ നിധി പദ്ധതികളെ കുറിച്ചുള്ള ക്ലാസും സംഘടിപ്പിക്കുന്നു.
മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നാളെ രാവിലെ 9 മണി മുതൽ 12 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ ഡോ. രാഹുൽ അബ്ബാസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകും.
തുടർന്ന് സർക്കാർ പദ്ധതികളായ നോർക്ക, പ്രവാസി ക്ഷേമ നിധി ആനുകൂല്ല്യങ്ങളെ കുറിച്ച് കെ. എം. സി. സി വൈസ് പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ എ. പി ഫൈസൽ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 39143350 അല്ലെങ്കിൽ 39143967 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
zcxzxc