മലപ്പുറം ജില്ലാ കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു

മലപ്പുറം ജില്ലക്കാരുടെ സാമൂഹിക സാംസ്കാരിക പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നതായി ഭാരവാഹികൾ അറിയിച്ചു.
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എന്ന പേരിലാണ് കൂട്ടായ്മ അറിയപ്പെടുക. സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച യോഗത്തിൽ ബഷീർ അമ്പലായി ഭാവി പരിപാടികൾ വിശദീകരിച്ചു. അഡ്ഹോക്ക് കമ്മിറ്റിയുടെ ചെയർമാനായി ബഷീർ അമ്പലായിയെയും, കൺവീനറായി ഷമീർ പൊട്ടച്ചോലയെയും തെരഞ്ഞടുത്തു.
സലാം മമ്പാട്ടുമൂല, രാജേഷ് നിലമ്പൂർ, ഷിബിൻ തോമസ്, അലി അഷറഫ്, കാസിം പാടത്തകയിൽ, ഷബീർ മുക്കൻ, സക്കരിയ ചുള്ളിക്കൽ, മൻഷീർ കൊണ്ടോട്ടി എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. മനാമയിലെ എം സി എം എ ഓഫീസിൽ ചേർന്ന യോഗത്തിൽ ഷമീർ പൊട്ടച്ചോല നന്ദി രേഖപ്പെടുത്തി.
സംഘടനയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ പ്രവാസികൾ 3629 6042 അല്ലെങ്കിൽ 39763498 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
fgc