പാലക്കാട് പ്രവാസി അസോസിയേഷൻ ‘വേൾഡ് ആർട്ട് ഡേ’ മത്സരം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ‘വേൾഡ് ആർട്ട് ഡേ’ മത്സരം സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളായി നടത്തിയ മത്സരത്തിൽ നൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തു.
പൂർണമായും ഓൺലൈനായാണ് മത്സരം നടന്നത്. അമ്പതിൽപരം ചിത്രങ്ങളിൽനിന്ന് മുഖ്യ വിധികർത്താവ് സൗമി മൊണ്ഡൽ, ശാലിനി ദാമോദർ, പല്ലവി അനിൽ കുൽകാനി എന്നിവർ യഥാക്രമം ആറു വിജയികളെ തിരഞ്ഞെടുത്തു. അസോസിയേഷൻ പ്രതിനിധികളായ ജയശങ്കർ, പ്രസാദ്, ഹർഷ പ്രദീപ് എന്നിവരും അൽ സബീൽ പ്രതിനിധികളായ അജിത്ത്, നിഷ, സാറ തുടങ്ങിയവരുടെയും സാന്നിധ്യത്തിൽ മുഖ്യ വിധികർത്താവ് സൗമി മൊണ്ഡൽ ആണ് വിജയികളെ പ്രഖ്യാപിച്ചത്.
ജൂനിയർ വിഭാഗത്തിൽ ആർദ്ര രാജേഷ് ഒന്നാം സമ്മാനവും, ശ്രുതിലയ പ്രഭാകരൻ രണ്ടാം സ്ഥാനവും, ഫാത്തിമ സന മൂന്നാം സമ്മാനവും നേടി. സീനിയർ വിഭാഗത്തിൽ യഥാക്രമം ദിയ ഷെറീൻ , ശ്രീഹരി സന്തോഷ്, ലിനറ്റ് റോസ് ലൈജു എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. കൂടാതെ ജൂനിയർ വിഭാഗത്തിൽ തരുൺ ദേവ് അഭിലാഷ്, ആദിഷ് രാകേഷ് എന്നിവരും സീനിയർ വിഭാഗത്തിൽ സ്റ്റീവ് ജൂഡ് ഡേവിസും പ്രത്യേക പരാമർശത്തിനു അർഹരായി.
എല്ലാ വിജയികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും നാളെ നടക്കുന്ന പാലക്കാട് പ്രവാസി അസോസിയേഷന്റെ വിഷു സംഗമത്തിൽ വെച്ച് നൽകും. കൂടുതൽ വിവരങ്ങൾക്ക് 37223855 അല്ലെങ്കിൽ 36818747 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.