ബഹ്റൈനിലേക്കുള്ള അമേരിക്കൻ ഇറക്കുമതികൾക്കും 10 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന് എംപിമാർ

ബഹ്റൈനിലേക്കുള്ള അമേരിക്കൻ ഇറക്കുമതികൾക്കും 10 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന അടിയന്തര നിർദേശവുമായി രണ്ടാം ഡെപ്യൂട്ടി സ്പീക്കർ എം.പി അഹ്മദ് ഖരാതെയുടെ നേതൃത്വത്തിലുള്ള എം.പിമാർ രംഗത്തു വന്നു. നിർദേശം നേരിയ ഭൂരിപക്ഷത്തോടെ പാർലമെന്‍റ് അംഗീകരിച്ചു.
ചൂടേറിയ ചർച്ചകൾക്കൊടുവിൽ നടത്തിയ വോട്ടെടുപ്പിൽ രണ്ട് വോട്ടുകളുടെ മാത്രം വ്യത്യാസത്തിലാണ് നിർദേശം പാസാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെതത്ത്വങ്ങളും വ്യവസ്ഥകളും ചൂണ്ടിക്കാട്ടിയാണ് എം.പിമാർ ഈ നീക്കത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
അമേരിക്ക നടപ്പാക്കിയ ഇറക്കുമതി തീരുവ പ്രകാരം ബഹ്റൈൻ 10 ശതമാനം അധികനികുതി നൽകണം. ഈ വ്യവസ്ഥയിലാണ് പകരം ചുങ്കം ബഹ്റൈനും ഏർപ്പെടുത്തണമെന്ന് നിർദേശിച്ചത്.
അതേസമയം ഇത്തരമൊരു നീക്കം അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് വിള്ളൽ സംഭവിക്കുമെന്ന മുന്നറിയിപ്പ് നൽകിയാണ് ചില എം.പിമാർ എതിർത്തത്.
അതേസമയം ബഹ്റൈന്‍റെ പ്രധാന വ്യവസായങ്ങളെയും വ്യാപാരത്തെയും ബാധിക്കുന്ന എഫ്.ടി.എയുടെ ആവർത്തിച്ചുള്ള ലംഘനങ്ങളെ ചൂണ്ടിക്കാട്ടിയാണ് മിക്ക എം.പിമാരും നിർദേശത്തെ അനുകൂലിച്ചത്. നിർദേശം തുടർനടപടികൾക്കായി മന്ത്രിസഭയ്ക്ക് നൽകിയിരിക്കുകയാണ്.
iutiut