ടീൻസ് ഇന്ത്യ ബഹ്റൈൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു

ടീൻസ് ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്കായി റമദാനിൽ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. പരീക്ഷയിൽ ഹന്നത്ത് നൗഫൽ ഒന്നാം സ്ഥാനവും ഹൈഫ ഹഖ്, മിന്നത്ത് നൗഫൽ എന്നിവർ രണ്ടാം സ്ഥാനവും നേടി.
അവ്വാബ് സുബൈർ, സഫ ഷാഹുൽ ഹമീദ് എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാർമികമായ മൂല്യങ്ങളും കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാണെന്ന് സംഘാടകർ പറഞ്ഞു.
പരിപാടിക്ക് സാജിത സലീം, ഫാത്തിമ സ്വാലിഹ്, ബുഷ് റ ഹമീദ്, ഷാനി സക്കീർ, നുഫീല ബഷീർ എന്നിവർ നേതൃത്വം നൽകി. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ് എം.എം സുബൈർ, ടീൻസ് ഇന്ത്യ കോഓഡിനേറ്റർ അനീസ് എന്നിവർ വിജയികളെ അഭിനന്ദിച്ചു.