അൽ ഹിദായ സെന്റർ മലയാള വിഭാഗം വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു


പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ ഹിദായ സെന്റർ മലയാള വിഭാഗം ഹിദ്ദ് സെന്ററിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.

സയ്യിദ് മുഹമ്മദ് ഹംറാസ് സ്വാഗതം പറഞ്ഞ സദസ്സിൽ "ഈ നന്മകൾ തുടരണം" എന്ന വിഷയത്തെ ആസ്പദമാക്കി വസീം അൽ ഹികമി പ്രഭാഷണം നിർവ്വഹിച്ചു.

റമദാനിലെ ദിനരാത്രങ്ങളിൽ നാം ആർജ്ജിച്ച നന്മകൾ വരുന്ന പതിനൊന്ന് മാസവും തുടരാൻ ഓരോ വിശ്വാസിയും പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു. അജ്മൽ തറയിൽ നന്ദി പറഞ്ഞു.

article-image

cxvcx

You might also like

Most Viewed