കെ. രാമചന്ദ്രന്‍റെ നിര്യാണത്തിന്‍റെ ഒന്നാം വാർഷികത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

വടകര സ്വദേശിയും ഏറെ കാലം ബഹ്റൈൻ പ്രവാസിയുമായിരുന്ന കെ. രാമചന്ദ്രന്‍റെ നിര്യാണത്തിന്‍റെ ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ വടകര സഹൃദയവേദി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
ജനറൽ സെക്രട്ടറി ശശീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്‍റ് ആർ. പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീജിത്ത്, റഷീദ് മാഹി, പ്രവീൺ നായർ, ചെമ്പൻ ജലാൽ, അജിത്ത് കണ്ണൂർ, കെ.ആർ നായർ, യു.കെ. ബാലൻ, മുജീബ് മാഹി, ഗോപാലൻ മണിയൂർ, ഷാജി മൂത്തല, അനീഷ്, സജിത്ത്, ഷംസുദ്ദീൻ വെള്ളികുളങ്ങര, എ.പി. ഫൈസൽ , ഒ.കെ. ഖാസിം, ബാബു കുഞ്ഞിരാമൻ, ശിവകുമാർ കൊല്ലറോത്ത്, എം.എം. ബാബു, സജിത്ത് വെള്ളികുളങ്ങര എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് പരേതന്റെ ഇഷ്ടഗാനങ്ങൾ ജോളി കൊച്ചിത്ര, ഋതു വിനീഷ്, സുരേഷ് മണ്ടോടി, ഹനീഫ എന്നിവർ അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് എൻ.പി.അഷറഫ് നന്ദി പറഞ്ഞു.
cvvv