ഗുരുദേവ സോഷ്യൽ സൊസൈറ്റി 2025- 2026 വർഷത്തെ ഭരണസമിതി നിലവിൽ വന്നു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 2025-2026 വർഷത്തെ ഭരണസമിതി നിലവിൽ വന്നു. വാർഷിക പൊതുയോഗത്തിൽ മുഖ്യ വരണാധികാരി കൂടിയായ അനിൽ. പിയുടെ സാന്നിധ്യത്തിലാണ് നിലവിലെ ഭരണസമിതി അടുത്ത രണ്ട് വർഷത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചത്.
ഒന്‍പത് അംഗ ഭരണസമിതിയിൽ സനീഷ് കൂറുമുള്ളില്‍ (ചെയർമാൻ) സതീഷ് കുമാർ (വൈസ് ചെയർമാൻ) ബിനുരാജ് രാജൻ (ജനറൽ സെക്രട്ടറി) ദേവദത്തൻ (അസിസ്റ്റൻറ് സെക്രട്ടറി) അജികുമാർ (ട്രഷറർ) ശിവജി ശിവദാസൻ (അസിസ്റ്റൻറ് ട്രഷറർ) രജീഷ് ശിവദാസൻ (പബ്ലിക് റിലേഷൻ സെക്രട്ടറി) രഞ്ജിത്ത് വാസപ്പൻ (മെമ്പർഷിപ്പ് സെക്രട്ടറി) ബിനുമോൻ ചുങ്കപ്പാറ (എൻറർടൈൻമെന്റ് സെക്രട്ടറി) അജിത്ത് പ്രസാദ് (ഇന്റേണൽ ഓഡിറ്റർ) എന്നിവരായി പ്രവർത്തിക്കും.
സാമൂഹ്യ നന്മയും ജനോപകാരപ്രദമായ പരിപാടികൾ വരും ദിവസങ്ങളിലും നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
czxc