ഗതാഗത നിയമലംഘനം; പിഴകൾ അടയ്ക്കാൻ 30 ദിവസത്തെ കാലാവധി അനുവദിക്കണമെന്ന നിർദേശം ശൂറ കൗൺസിൽ നിരസിച്ചു


ഗതാഗത നിയമലംഘനത്തെത്തുടർന്ന് ഉണ്ടാകുന്ന പിഴകൾ അടയ്ക്കാൻ 30 ദിവസത്തെ കാലാവധി അനുവദിക്കണമെന്ന നിർദേശത്തെ ശൂറ കൗൺസിൽ നിരസിച്ചു. പാർലമെന്‍റ് ഈ നിർദേശം അംഗീകരിച്ചതിനെ തുടർന്നാണ് ശൂറകൗൺസിലിലേക്ക് അവലോകനത്തിന് വേണ്ടി ഇത്

എത്തിയത്. കഴിഞ്ഞവർഷം മാത്രം രാജ്യത്ത് ഗതാഗത നിയമലംഘനങ്ങളിൽ പിടിയിലായത് 470,000 പേരാണ്.

ഇവരടക്കം പിഴയൊടുക്കാനുള്ളവർക്ക് നിലവിലുള്ള ഏഴ് ദിവസത്തെ കാലാവധി 30 ദിവസത്തിലേക്ക് മാറ്റാനായിരുന്നു നിർദേശം. എം.പി ഡോ. അലി അൽ നുഐമിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു നിർദേശം മുന്നോട്ട് വെച്ചത്. കൂടാതെ നിയമലംഘകർ 30 ദിവസത്തിനുള്ളിൽ പിഴ അടക്കാൻ തയാറായാൽ പകുതി തുകയാക്കി പിഴ കുറക്കണമെന്നും നിർദേശത്തിലുണ്ടായിരുന്നു.

എന്നാൽ കുറ്റക്കാരെ ശിക്ഷിക്കാൻ മാത്രമല്ല വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കാനാണ് പിഴകൾ ചുമത്തുന്നതെന്നും, പിഴ അടയ്ക്കൽ വൈകിപ്പിക്കുന്നതിലൂടെ നിയമത്തിന്‍റെ പ്രതിരോധ സ്വഭാവത്തിന് കോട്ടം സംഭവിക്കുമെന്നും അത് ഗതാഗത അച്ചടക്കത്തിൽനിന്നും റോഡ് സുരക്ഷയിൽനിന്നും ജനങ്ങളെ മാറ്റിനിർത്താൻ പ്രേരിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ശൂറ കൗൺസിൽ നിർദേശം തള്ളികളഞ്ഞത്.

article-image

്േിേ

You might also like

Most Viewed