ഫോർമുല വൺ കാറോട്ട മത്സരം നേരിട്ട് കാണാനെത്തിയത് 1,05,000 പേർ

ബഹ്റൈനിൽ അരങ്ങേറിയ ഫോർമുല വൺ കാറോട്ട മത്സരം നേരിട്ട് കാണാനെത്തിയത് 1,05,000 പേർ. അവസാന ദിവസം മാത്രം സർക്യൂട്ടിലെത്തിയത് 37700 പേരാണ്. ദക്ഷിണ കൊറിയ, തുർക്കി, ഇന്ത്യ, ഫിലിപ്പീൻസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിൽനിന്നടക്കം 12,000 വിദേശികൾ ഗ്രാൻഡ് പ്രീക്ക് മാത്രമായി ബഹ്റൈനിലെത്തിയതായതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എല്ലാ വർഷവും ഫോർമുല വൺ കാറോട്ട മത്സരത്തിനുള്ള ജനപിന്തുണ വർധിച്ചുവരികയാണെന്നും, ഇത് മോട്ടോർസ്പോർട്ടിന്റെ ജനപ്രീതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും, ബി.ഐ.സി ചെയർമാൻ ആരിഫ് റഹിമി പറഞ്ഞു. ട്രാക്കിനകത്തെ പോരാട്ടത്തോടൊപ്പം പുറത്ത് നടന്ന വിനോദ പരിപാടികളും ഗ്രാൻഡ് പ്രീയുടെ ആകർഷണം വർധിപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
്ി്േി