ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 26ആമത് സ്ഥാപക ദിനവും വിഷുവും സമഗ്രമായി ആഘോഷിച്ചു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 26ആമത് സ്ഥാപക ദിനവും ഈ വർഷത്തെ വിഷു ആഘോഷ പരിപാടികളും സൊസൈറ്റി അങ്കണത്തിൽ വർണ്ണാഭമായ രീതിയിൽ സംഘടിപ്പിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം മിഥുൻ മോഹൻ ആശംസ നേർന്നു. തുടർന്ന് സൊസൈറ്റി കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ വിഷു ആഘോഷ പരിപാടികളും അരങ്ങേറി. ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
എന്റർടൈൻമെന്റ് സെക്രട്ടറി ബിനുമോൻ നേതൃത്വം നൽകിയ പരിപാടിയിൽ അശ്വതി പ്രവീൺ മുഖ്യ അവതാരകയായിരുന്നു.
േിെ