വോളീബോൾ ലീഗ് മത്സരങ്ങൾ നടത്താൻ പദ്ധതിയിട്ട് ബഹ്‌റൈൻ കേരളീയ സമാജം


ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നവംബർ മധ്യത്തോടെ വോളീബോൾ ലീഗ് മത്സരങ്ങൾ നടത്താൻ പദ്ധതിയിടുന്നതായി സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യയിൽ നിന്നും മികച്ച വോൾളിബോൾ ടീമുകളെ സഹകരിപ്പിച്ചുകൊണ്ടു അവർക്കായി ബഹ്‌റൈനിൽ നിന്നുതന്നെ ഫ്രാൻഞ്ചൈസികളെ കണ്ടെത്തിക്കൊണ്ടു ലീഗ് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് സമാജം ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും, ഫ്രാഞ്ചൈസി സംവിധാനത്തെ പറ്റി അറിയാനും 39777801 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ുപരുപര