ഐ.സി.എഫ് വെസ്റ്റ് റിഫ യൂനിറ്റ് ഓഫിസ് ഉദ്ഘാടനവും സ്വലാത്ത് മജ്‍ലിസും വിപുലമായ പരിപാടികളോടെ സമാപിച്ചു

ഐ.സി.എഫ് വെസ്റ്റ് റിഫ യൂനിറ്റ് ഓഫിസ് ഉദ്ഘാടനവും സ്വലാത്ത് മജ്‍ലിസും വിപുലമായ പരിപാടികളോടെ സമാപിച്ചു. ഉദ്ഘാടന സംഗമത്തിൽ സയ്യിദ് ജുനൈദ് തങ്ങൾ പ്രാർഥന നടത്തി. ഉമ്മർ ഹാജിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം നിർവഹിച്ചു.
എം.സി. അബ്‌ദുൽ കരീം ഹാജി, ശംസുദ്ദീൻ സുഹ്രി വയനാട്, സുൽഫിക്കർ അലി അയിരൂർ, ഇല്യാസ് സഅദി പേരാമ്പ്ര, ഇസ്മാഈൽ മുസ്‌ലിയാർ, അലി ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു. അബ്‌ദുൽ നാസർ തിക്കോടി സ്വാഗതവും സയ്യദ് സ്വാലിഹ് തങ്ങൾ നന്ദിയും പറഞ്ഞു.
ിുപ