എമ്പുരാൻ സിനിമയുടെ വിജയം ആഘോഷപൂര്‍വം സംഘടിപ്പിച്ച് ബഹ്റൈൻ ലാൽകെയേഴ്സ്


എമ്പുരാൻ സിനിമയുടെ വിജയം ആഘോഷപൂര്‍വം സംഘടിപ്പിച്ച് ബഹ്റൈൻ ലാൽകെയേഴ്സ്. കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷയോഗം പ്രസിഡന്‍റ് എഫ്.എം. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

പ്രമുഖ സീരിയല്‍, സിനിമാ നടന്‍ ഗോപകുമാര്‍ മുഖ്യാതിഥിയായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ ജിബി ജോൺ വര്‍ഗീസ്, ഡിജിറ്റല്‍ ഡൈനോ പ്രതിനിധി യദു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍നെയ്യാര്‍ നന്ദിയും പറഞ്ഞു.

കേക്ക് മുറിച്ച് ആരംഭിച്ച ആഘോഷ പരിപാടിയിൽ ബഹ്റൈൻ ജ്വാല മ്യൂസിക് ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ അവതരിപ്പിച്ച മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടികളും ലാല്‍ കെയേഴ്സ് അംഗങ്ങളുടെ കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തപരിപാടികളും ആവേശമുയര്‍ത്തി.

ലാല്‍കെയേഴ്സ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നല്‍കി.

article-image

്ിു്ി

You might also like

Most Viewed